0 Comments

ഗള്‍ഫില്‍ കൊറോണ വൈറസ്  ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 307 ആയി ഉയര്‍ന്നു. യു.എ.ഇയില്‍ മാത്രം 9 പേരാണ് ഇന്നലെ മരിച്ചത്. സൗദിയില്‍ 157 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 54,000 കവിഞ്ഞു.സൗദിയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 1325. യു.എ.ഇയില്‍ 549ഉം ഖത്തറില്‍ 643ഉം കുവൈത്തില്‍ 300ഉം ഒമാനില്‍ 143ഉം ബഹ്റൈനില്‍ 58ഉം പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ഗള്‍ഫില്‍ ഇതിനകം ഒമ്ബതിനായിരത്തിലേറെ പേര്‍ക്ക് രോഗം സുഖപ്പെട്ടു.യു.എ.ഇക്കു പിന്നാലെ ഒമാനിലും കൂടുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. കുവൈത്തിലും ഖത്തറിലും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവില്ല. കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ ഒമാന്‍ ഭരണകൂടം സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!