
കോവിഡ് പ്രതിരോധത്തിനായി യു.എ.ഇ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അല്‍ഹോസന്‍ യു.എ.ഇ എന്ന പേരില്‍ അബുദാബിയിലെയും ദുബായിലെയും ആരോഗ്യ മന്ത്രാലയങ്ങള്‍ സംയുക്തമായിട്ടാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. കൊറോണപരിശോധന ഫലം ഉള്‍പ്പടെ ആപ്ലിക്കേഷനില്‍ ലഭിക്കും.
രാജ്യത്ത് നേരത്തെ പുറത്തിറക്കിയ സ്റ്റേ ഹോം,ട്രെയിസ് കോവിഡ് എന്നീ അപ്ലികേഷനുകളുടെ ഗുണഫലങ്ങള്‍ അല്‍ഹോസന്‍ യുഎഇയില്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിച്ചു കൊണ്ടാകും ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡിലും ഐഒഎസിലും പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ എല്ലാവരും ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.