
കേരളത്തില്‍ കുടുങ്ങിയ 136 ഓളം സൗദിസ്വദേശികള്‍ നാട്ടിലേക്കു മടങ്ങി. സൗദി കോണ്‍സുലേറ്റിന്റെ സഹായത്തോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് സംഘം നാട്ടിലേക്ക് തിരിച്ചത്. ചികിത്സാ ആവശ്യത്തിനായി നേരത്തെ എത്തിയവരായിരുന്നു ഭൂരിഭാഗവും.
സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ 3.10-ഓടെയാണ് ഇവര്‍ കരിപ്പൂരില്‍ നിന്ന് ബെംഗളൂരു വഴി റിയാദിലേക്കു പുറപ്പെട്ടത്. അതേസമയം ബെംഗളൂരുവില്‍ നിന്ന് 130 സൗദി സ്വദേശികള്‍ കൂടി വിമാനത്തില്‍ കയറി. എല്ലാ വിധ സുരക്ഷാ മുന്നൊരുക്കങ്ങളോടെയുമാണ് സംഘത്തെ കേരളം യാത്രയാക്കിയത്.