0 Comments

കുവൈത്ത്​ സിറ്റി: കൊറോണ വൈറസ് രോഗ ബാധ പടരുന്നതിനെ തുടർന്ന് പ്രതിരോധത്തിനായി കുവൈത്ത്​ ആരോഗ്യ മന്ത്രാലയം റാന്‍ഡം അടിസ്ഥാനത്തില്‍ പരിശോധന നടത്താനൊരുങ്ങുന്നത്. രാജ്യത്തെ ആറു​ ഗവര്‍ണറേറ്റുകളില്‍ നിന്നും പ്രതിദിനം 180 വ്യക്​തികള്‍ക്കാണ്​ കൊറോണ വൈറസ് ​ പരിശോധന നടത്തുന്നത്. സ്​ത്രീകളിലും പുരുഷന്മാരിലും തുല്യ എണ്ണം ആളുകള്‍ക്കാണ്​ പരിശോധന നടത്തുക. ഏതെങ്കിലും ഭാഗത്ത്​ കൊറോണ വൈറസ് ​ പടരുന്നത് ഉണ്ടോയെന്ന്​ അറിയാനാണ് പരിശോധന നടത്തുന്നത്. ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്​ പരിശോധിക്കേണ്ട​വരെ തിരഞ്ഞെടുക്കുന്നത്.

കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ജസീറ എയര്‍വേസ്​ ബില്‍ഡിങ്ങിന്റെ പാര്‍ക്കിങ്ങില്‍ ഉദ്​ഘാടനം ചെയ്​ത റാപ്പിഡ്​​ ടെസ്റ്റിലേക്കാണ്​ പത്തുമിനിറ്റ്​ കൊണ്ട്​ കൊറോണ​ വൈറസ് ബാധ അറിയാന്‍ കഴിയുന്ന സംവിധാനമാണ്​ ഒരുക്കിയത്​. ഇതിൻറെ നടത്തിപ്പിന്​ ആരോഗ്യമന്ത്രാലയത്തിൻറെ പ്രത്യേക പരി​ശീലനം കിട്ടിയ ടെക്​നിക്കൽ, മെഡിക്കൽ ടീം രൂപീകരിച്ചിരുന്നു. കോവിഡ് രോഗം റിപ്പോർട്ട് ചെയ്യുന്നവരെ ആശുപത്രിയിലേക്കും ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്കും മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *