
കുവൈറ്റ് സിറ്റി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു മലയാളി കൂടി മരിച്ചു. പത്തനം തിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കല്‍ ശശി കുമാര്‍ ( 52) ആണു മരണപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. ഇന്നലെ കാലത്താണു മരണമടഞ്ഞത് .
കെ. ജി.എല്‍. കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കാവുങ്കല്‍ കുട്ടപ്പന് , പൊന്നമ്മ എന്നിവരുടെ മകനാണു. ഭാര്യ കാവേരി. മക്കൾ; സ്നേഹ , സന്ദീപ് .