0 Comments

കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 582 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 819 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 45524 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 36313 ഉം ആയി ഉയര്‍ന്നു. കുവൈത്തില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 45 ഉം ആകെ മരണ സംഖ്യ 350 ഉം ആയി .

കൊവിഡ് മൂലം നിർത്തിവച്ചിരുന്ന കൊമേഴ്സൽ വിമാനസർവ്വീസ് ഓഗസ്റ്റ് ഒന്ന് മുതൽ കുവൈത്ത് പുനരാരംഭിക്കും. കുവൈത്ത് മന്ത്രിസഭ ഇതിന് അംഗീകാരം നൽകി. 30 ശതമാനം സർവ്വീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. കൊവിഡ് ബാധിത രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ്  നിർത്തിവച്ച ആദ്യ ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്. നിലവിൽ സ്വന്തം പൗരന്മാരെ കൊണ്ടുപോകാൻ അതാത് രാജ്യങ്ങൾ ഏർപ്പെടുത്തിയ വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളുമാണ് കുവൈത്തിൽ നിന്ന് സർവ്വീസ് നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *