0 Comments
ദുബായ്: സ്തനാര്‍ബുദ ബോധവത്കരണത്തെ ലക്ഷ്യമിട്ട് ദുബായില്‍ ‘പിങ്ക് റൈഡ്’ നടന്നു. യുഎഇ ഹെല്‍ത്ത് അതോറിറ്റി, രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപുമായി ചേര്‍ന്നാണ് തുടര്‍ച്ചയായ എട്ടാം വര്‍ഷം പിങ്ക് റൈഡ് സംഘടിപ്പിച്ചത്. ‘സഹിഷ്ണുതാ വര്‍ഷത്തിലെ പിങ്ക് റൈഡ്’ എന്ന് പേരില്‍ നടന്ന പരിപാടിയില്‍ നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും ഒപ്പം ചേർന്നു.
അതേസമയം സ്തനാര്‍ബുദത്തിനെതിരായ ബോധവത്കരണം ലക്ഷ്യമിട്ടും രോഗികളോടും രോഗം അതിജീവിച്ചവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നടന്ന സൈക്കിൾ, ബൈക്ക് റാലിയായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണമായത്.
‘പൊതുവായ ആരോഗ്യ സംരക്ഷണവും സ്തനാര്‍ബുദത്തിനെതിരായ ബോധവത്കരണം ലക്ഷ്യമിട്ടുമാണ് തങ്ങള്‍ പിങ്ക് റൈഡിനെ പിന്തുണയ്ക്കുന്നതെന്ന്’ യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *