0 Comments

 

കൊച്ചി: തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ക്ഷേമം അന്വേഷിച്ച് ജില്ലാ കളക്ടർ എസ് സുഹാസ്. ലോക്ക് ഡൗണിൽ മനുഷ്യനേക്കാൾ ദുരിതം നേരിടുന്നത് തെരുവു നായ്ക്കളാണ്. മൃഗ സ്‌നേഹികൾ ഭക്ഷണം എത്തിക്കുന്നതും കാത്തിരിക്കുകയാണ് ഈ നായ്ക്കൾ. ചിലരെത്തി ഭക്ഷണം നൽകുന്നുണ്ട്. മൃഗസ്‌നേഹികൾക്കൊപ്പം തെരുവിലെ മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകിയാണ് കളക്ടർ മടങ്ങിയത്. മൃഗങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യരുടെ ക്ഷേമം മാത്രമല്ല, മൃഗങ്ങളുടെ സംരക്ഷണത്തിനും പരിഗണന നൽകുമെന്ന് കളക്ടർ. ജില്ലയിലെ വിവിധയിടങ്ങളിൽ എത്തി കളക്ടർ തെരുവുനായ്ക്കളുടെ സാഹചര്യങ്ങൾ പരിശോധിച്ചു. മൃഗക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർക്കും മൃഗ സ്‌നേഹികൾക്കും നിർദേശം നൽകിയാണ് അദ്ദേഹം മടങ്ങിയത്. തെരുവിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ഫേസ്ബുക്കിലും കളക്ടർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!