0 Comments

 

ഇന്ന് ഓശാന ഞായർ. പതിവുകൾക്ക് വിപരീതമായ ഒരു ഓശാന ഞായറാഴ്ചയാണ് ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് ഇത്തവണ. വിശുദ്ധവാരത്തിലെ തീർത്ഥയാത്രകൾ ഇല്ല, പള്ളിയിലേക്കുള്ള നിരന്തര യാത്രകളില്ല, കാൽ കഴുകലില്ല, പാനയില്ല, ബന്ധുക്കളുടെയും അയൽക്കാരുടെയും വീട്ടിൽ പോയുള്ള അപ്പം മുറിക്കൽ ഇല്ല, കയ്പുനീരില്ല, കുരിശ് ചുമലിലേറ്റിയുള്ള കുരിശിന്റെ വഴികളില്ല, ഉയിർപ്പിന്റെ ചടങ്ങുകളില്ല… എല്ലാം വീട്ടിൽ മാത്രം.

ദേവാലയങ്ങളിലെ ആരാധന ചടങ്ങുകളിൽ അഞ്ചുപേരിൽ കൂടുതൽ പാടില്ലെന്ന് കഴിഞ്ഞ ദിവസമായിരുന്നു ഡി ജി പി പുതുക്കിയ ഉത്തരവ് ഇറക്കിയത്. പൊതുജനങ്ങളെ ആരാധന ചടങ്ങുകളിൽ പങ്കെടുപ്പിക്കരുതെന്നും വാതിലുകൾ അടച്ചിട്ട് വേണം ചടങ്ങുകൾ നടത്താനെന്നും ഉത്തരവിൽ കൃത്യമായി പറയുന്നു. അതു പാലിച്ചാണ് ഓശാന ഞായറാഴ്ചയുടെ തിരുക്കർമ്മങ്ങൾ ദേവാലയങ്ങളിൽ ഇന്ന് നടന്നത്. വൈദികനും ശുശ്രൂഷകരും മാത്രമുള്ള വിശുദ്ധ കുർബാന അർപ്പിക്കലുകൾ.ചില പ്രാദേശിക ടെലിവിഷൻ ചാനലുകളും രൂപതകളിലെയും ഫൊറോനകളിലെയും ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾ വിശ്വാസികൾക്കായി ലൈവ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!