0 Comments

 

ഇന്ത്യ-ശ്രീലങ്ക ടി-20 മത്സര പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്. ആദ്യ കളിയിൽ മഴ ഇടംകോലിട്ടപ്പോഴും രണ്ടാമത്തെ മത്സരം ഇന്ത്യക്ക് അനുകൂലമായിരുന്നു. അതേസമയം ഇന്ന് നിർണായകമായ മൂന്നാം പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് പകരം രവീന്ദ്ര ജഡേജ ടീമിലെത്തുമെന്നാണ് സൂചന. ഓൾറൗണ്ടറായി ടീമിലെത്തിയെങ്കിലും ആദ്യ മത്സരത്തിൽ ദുബേക്ക് ഒരു ഓവർ പോലും കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ ഫീൽഡിൽ സേവ് ചെയ്യുന്ന റൺസുകൾ കൂടി പരിഗണിച്ച് ജഡേജ ടീമിലെത്തിയേക്കും. ആദ്യ മത്സരത്തിൽ ശിഖർ ധവാൻ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നില്ലെങ്കിൽ പോലും താരം പുറത്താവാനിടയില്ല.

ഇന്ന് വൈകിട്ട് ഏഴു മണിക്ക് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. അതേസമയം പൂനെയിലെ പിച്ചൊരുക്കിയിരിക്കുന്നത് സ്പോർട്ടിംഗ് വിക്കറ്റ് ആയിട്ടാണെന്ന് ക്യുറേറ്റർ ഇതിനോടകം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *