ഐസിസിയുടെ 2019 പുരുഷ ക്രിക്കറ്റർമാർക്കുള്ള പുരസ്കാരങ്ങളിൽ ഇന്ത്യക്ക് നേട്ടം. ഇന്ത്യൻ നായകനും ഉപനായകനും ഉൾപ്പെടെ പുരസ്കാരങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. രോഹിത് ശർമ്മ പോയ വർഷത്തെ ഏകദിന ക്രിക്കറ്ററായപ്പോൾ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരമാണ് കോലി നേടിയത്.
ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ തിളങ്ങിയ മായങ്ക് അഗർവാൾ ഐസിസി ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ടി-20യിലെ മികച്ച ബൗളിംഗ് പ്രകടനത്തിനുള്ള പുരസ്കാരം ദീപക് ചഹാറും സ്വന്തമാക്കി.
2019ൽ അഞ്ച് ലോകകപ്പ് സെഞ്ചുറികളടക്കം ആകെ 7 ഏകദിന സെഞ്ചുറികളും സ്വന്തമാക്കിയ രോഹിത് ശർമ്മയ്ക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് ലഭിച്ചത്. ലോകകപ്പിൻ്റെ ഒരു എഡിഷനിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡ് രോഹിത് കരസ്ഥമാക്കിയിരുന്നു.