0 Comments

 

ഇംഗ്ലണ്ട് : കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 76 മില്ല്യൺ ഡോളറിൻ്റെ (61 മില്ല്യൺ പണ്ട്) പാക്കേജ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജീവിതത്തിലൊരിക്കൽ സംഭവിക്കുന്ന മഹാമാരിയെന്നാണ് ബോർഡ് കൊറോണ വൈറസിനെ വിശേഷിപ്പിച്ചത്. എംസിസിക്കും 18 ഫസ്റ്റ് ക്ലാസ് കൗണ്ടികൾക്കും 40 മില്ല്യൺ പൗണ്ട് വീതം ലഭിച്ചു. ബാക്കിയുള്ള 20 മില്ല്യൺ പൗണ്ട് പലിശരഹിത വായ്പകളായി ലഭ്യമാക്കും.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഇതിൻ്റെ പൂർണ്ണമായ ചിത്രം എന്താണെന്ന് വരുന്ന ഏതാനും മാസങ്ങൾ കഴിയുമ്പോൾ നമ്മൾ മനസ്സിലാക്കും. ദീർഘകാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അത് ഞങ്ങളെ സംബന്ധിച്ച് ഗൗരവമുള്ള കാര്യമാണ്.” ഇസിബി ചീഫ് എക്സിക്യൂട്ടിവ് ടോം ഹാരിസൺ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!