
ദില്ലി: ഐപിഎല്‍ ചരിത്രത്തിലാദ്യമായി ചെന്നൈ ടീം പ്ലേ ഓഫ് കാണാതെ പുറതാതാകുന്നത്. എങ്കിലും ഫ്രാഞ്ചൈസി ഉടമകള്‍ക്ക് ഏറെ വിശ്വാസമുള്ള ധോണി അടുത്ത സീസണിലും ചെന്നൈയില്‍ കളിക്കും എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗഭീർ .’സിഎസ്കെ സിഎസ്കെയായി നിലനില്‍ക്കാനുള്ള കാരണം ഉടമകള്‍ക്കും നായകനും ഇടയിലുള്ള വിശ്വാസമാണ് എന്ന് വീണ്ടും പറയുന്നു. ധോണിക്ക് എല്ലാ സ്വാതന്ത്ര്യവും അവര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ അടുത്ത സീസണിലും ധോണി ചെന്നൈയെ നയിച്ചാല്‍ അത്ഭുതപ്പെടാനാവില്ല. ധോണി ചെന്നൈക്കായി ചെയ്ത സംഭാവനകള്‍ വിലമതിക്കാനാവില്ല. ഫ്രാഞ്ചൈസി ധോണിയെ പരിഗണിക്കുന്നതും ബഹുമാനിക്കുന്നതും വിസ്മയകരമാണ്’ എന്നും ഗംഭീര്‍ പറഞ്ഞു. ഐപിഎല്‍ 2021ലും ധോണി ചെന്നൈയെ നയിക്കുമെന്ന് ടീം സിഇഒ കാശി വിശ്വനാഥന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചിരുന്നു.