
ദുബായി: ഐപിഎൽ പെരുമാറ്റചട്ടം ലംഘിച്ചതിന് കിംഗ്സ് ഇലവൻ പഞ്ചാബ് താരം ക്രിസ് ഗെയ്ലിന് പിഴ വിധിച്ചു.മോശം പെരുമാറ്റത്തിന്റെ പേരിൽ മാച്ച് ഫീസിന്റെ 10 ശതമാനമാണ് താരത്തിന് പിഴ ചുമത്തിയത്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 99 റണ്‍സിന് പുറത്തായതിന് പിന്നാലെ ഗെയ്ൽ ബാറ്റു നിലത്തടിക്കുന്നതിനിടെ കൈയിൽ നിന്നും വഴുതി പോയിരുന്നു.
തെറ്റ് സമ്മതിച്ച ഗെയ്ൽ ശിക്ഷ സ്വീകരിക്കാൻ തയാറാണെന്ന് അറിയിച്ചു. പഞ്ചാബിൻ്റെ ബാറ്റിംഗിനിടെ അവസാന ഓവറിലാണ് സംഭവം. 99 റണ്‍സിൽ നിൽക്കേ രാജസ്ഥാൻ താരം ജോഫ്ര ആർച്ചറുടെ പന്തിൽ ഗെയ്ൽ ബൗൾഡാവുകയായിരുന്നു. പിന്നാലെയാണ് ഗെയ്ലിന്റെ നിയന്ത്രണം വിട്ട പെരുമാറിയത്.മത്സരം രാജസ്ഥാൻ ഏഴ് വിക്കറ്റിന് ജയിച്ചു.ട്വന്റി-20 ക്രിക്കറ്റിൽ 1,000 സിക്സർ നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റിക്കാർഡ് നേടിയ മത്സരത്തിലാണ് താരത്തിന് പിഴ ലഭിച്ചത്.