
ദുബായി: ഐപിഎല്ലിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപ്പിറ്റൽസിനെ ബാറ്റിംങ്ങിനയച്ചു. പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീമാണ് മുംബൈ . 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ. 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഡൽഹിക്ക് ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം.
ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്ക് പകരം ജയന്ത് യാദവ് ഇറങ്ങും. പേസർ ജയിംസ് പാറ്റിൻസണെ ഒഴിവാക്കി നഥാൻ കൂൾട്ടർ നൈലാണ് കളിക്കുന്നത്.
അജിങ്ക്യ രഹാനെ, അക്ഷർ പട്ടേൽ, തുഷാർ ദേശ്പാണ്ഡെ എന്നിവരെ ഒഴിവാക്കി പൃഥ്വി ഷാ, പ്രവീണ്‍ ദുബെ, ഹർഷൽ പട്ടേൽ എന്നിവരെ ഡൽഹി ഇറക്കും.