
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലാദ്യമായി പ്ലേഓഫ് കാണാതെ പുറത്തായ 13–ാം സീസണിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയും സംഘവും നാട്ടിലേക്ക് മടങ്ങി. പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായതിനു പിന്നാലെയാണ് ധോണിയും സംഘവും യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യയിലേക്ക് മടങ്ങാനായി ധോണിക്കൊപ്പം വിമാനത്തിലിരിക്കുന്ന ചിത്രം ടീമംഗമായ കാൺ ശർമ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇരുവർക്കുമൊപ്പം മോനുകുമാറുമുണ്ട്