
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടി-20 മത്സരം ഇന്ന് നടക്കും. കാൻബറയിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1.40 നാണ് മത്സരം. ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയിട്ടുണ്ടെങ്കിലും ഫൈനൽ ഇലവനിൽ എത്തുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. എന്നാൽ സഞ്ജു ടീമിലെത്താൻ നേരിയ സാധ്യത മാത്രമേ കാണുന്നുള്ളൂ.
ശിഖർ ധവാൻ, ലോകേഷ് രാഹുൽ സഖ്യം ഓപ്പൺ ചെയ്യുമെന്നത് ഉറപ്പാണ്. ഏകദിന പരമ്പര നഷ്ടപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ ഒരു റിസ്ക് എടുക്കാൻ ഇന്ത്യ തയ്യാറാവില്ല. മൂന്നാം നമ്പറിൽ കോലിയും നാലാം നമ്പറിൽ ശ്രേയസുമാവും ഇറങ്ങുക . അഞ്ചാം നമ്പരിലാണ് സഞ്ജുവിൻ്റെ സാധ്യത. മനീഷ് പാണ്ഡെയാണ് മലയാളി താരത്തിനു വെല്ലുവിളി ഉയർത്തുന്നത്.