
വിപണിയില്‍ മറ്റൊരു കുതിച്ചു ചാട്ടവുമായെത്തുകയാണ് ഷവോമി ബ്ലാക്ക് ഷാര്‍ക്ക്. 16 ജിബി റാമാണ് ഈ സ്മാര്‍ട്ട് ഫോണില്‍ ഉള്‍പ്പെടുത്താന്‍ ഷവോമിയുടെ പദ്ധതി. ഇതോടെ വിപണിയില്‍ ഏറ്റവും കൂടുതല്‍ റാം ഉള്ള ഫോണായി ബ്ലാക്ക് ഷാര്‍ക്ക് 3 മാറും. അതേസമയം, വേഗതയാർന്ന ഗെയിമിംഗ് അനുഭവം സമ്മാനിക്കുന്ന ഈ ഫോണ്‍ 5ജി നെറ്റ്വര്‍ക്ക് സ്വീകരിക്കാനുള്ള കഴിവുമായാണെത്തുന്നത്.
ഫോണിന്റെ മറ്റ് സവിശേഷതകളെക്കുറിച്ച് വളരെ കുറച്ച് വിവരമാണ് ടെക്ക് ലോകത്ത് ച്ർച്ചയാകുന്നത് . എന്നിരുന്നാലും,ബ്ലാക്ക് ഷാര്‍ക്ക്2-ല്‍ ഉണ്ടായിരുന്ന 6.39 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ ഇവിടെയും ഉപയോഗിച്ചേക്കാം. കുറഞ്ഞത് ബ്ലാക്ക് ഷാര്‍ക്ക് 3 ല്‍ ഈ വലുപ്പമെങ്കിലും കൂടുമെന്നു വേണം കരുതാന്‍.
സ്നാപ്ഡ്രാഗണ്‍ 855+ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ഷാര്‍ക്ക് 2 പ്രോയില്‍ നിന്നും ബ്ലാക്ക് ഷാര്‍ക്ക് 3 മെച്ചപ്പെടുമെന്നു കരുതുന്നു. ബാറ്ററി കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെയായിരിക്കുമെന്നും പരമാവധി 4000 എംഎഎച്ച് വേഗത കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ബ്ലാക്ക് ഷാര്‍ക്കിന് വേഗത്തില്‍ ചാര്‍ജിംഗ് സാങ്കേതികവിദ്യ ചേര്‍ക്കാന്‍ കഴിയും.