ന്യൂഡല്‍ഹി: തലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ് മൂലം ഇന്നും ട്രെയിൻ ഗതാഗതം താറുമാറായി. 34 ട്രെയിനുകളാണ് മോശം കാലാവസ്ഥ കാരണം വൈകിയോടുന്നതെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചക്കുറവ് കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്.
119 വർഷത്തിനിടെ ഡൽഹിയിൽ ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നു തിങ്കളാഴ്ച. നട്ടുച്ചയ്ക്കു പോലും താപനില ഒമ്പത് ഡിഗ്രി സെൽഷസ് വരെ താണു. പുലർച്ചെ അതു രണ്ടു ഡിഗ്രിയിൽ താഴെയായിരുന്നു.