ന്യൂഡൽഹി: 1.15 കോടി ഫാസ്ടാഗുകൾ ഇതിനോടകം വിതരണം ചെയ്തുവെന്ന് ദേശീയപാത അതോറിറ്റി. ദിനംപ്രതി ഒരു ലക്ഷത്തിലധികം ഫാസ്ടാഗുകൾ വിവിധ കേന്ദ്രങ്ങളിലായി അനുവദിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
ടോൾ പ്ലാസകളിൽ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനമാണിത്. രാജ്യത്ത് 523 ടോൾ പ്ലാസകളിലാണ് ഫാസ്ടാഗുകൾ നടപ്പാക്കുന്നത്. ജനുവരി 15 മുതലായിരിക്കും ഫാസ്ടാഗുകൾ നിർബന്ധമാക്കുക.