ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ വീടിന് തീപിടിച്ചു. കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. മുഹമ്മദ് റയാൻ (രണ്ട്), അബു സാലിഹ് (മൂന്ന്), ഹമീദ് എന്നിവരാണ് മരിച്ചത്.
കുട്ടികൾ വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കേയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയും നാട്ടുകാരും എത്തിയാണ് തീയണച്ചത്. പൊള്ളലേറ്റ ജുബൈരിയത്ത്, റാബിയ എന്നിവരെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.