തിരുവനന്തപുരം: സ്ത്രീകള്‍ മലയാള സിനിമയില്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന് ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ചൊവ്വാഴ്ച വൈകുന്നേരം 4.30ന് കൂടിക്കാഴ്ച നടത്തി റിപ്പോർട്ട് സമർപ്പിക്കും.
ജസ്റ്റീസ് ഹേമ, നടിമാരായ ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ. കൊച്ചിയിൽ നടിക്ക് എതിരെ ആക്രമണമുണ്ടായ ശേഷമായിരുന്നു സർക്കാർ കമ്മീഷനെ നിയോഗിച്ചത്. മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രധാന ആവശ്യമായിരുന്നു അത്.