മാനന്തവാടി: വംശീയ വൈദ്യൻമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാരുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് എക്സൈസ്, തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ.
കാട്ടിക്കുളം കാളിക്കൊല്ലി ഇസികെ ആദിവാസി വംശീയ പാരമ്പര്യ ചികിത്സാലയത്തിന്റെ രണ്ടാം വാർഷികവും വംശീയ വൈദ്യൻമാരുടെ കൂട്ടായ്മയുമായ ‘അതിജീവൻ 19’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിച്ചു.
ഡോ. വിജയകുമർ, ഡോ. ഹരിദാസ്, ഡോ. ഇന്ദു ചൂഡൻ, ഇ.സി. കേളു വൈദ്യർ, കെ.സി. ജിത്ത്, റഷീദ് തൃശ്ശിലേരി, വി.പി. ഹാരിസ്, സി. കൃഷ്ണൻ, ഡോ. ഹരിദേവ്, ഇ.സി. അച്ചപ്പൻ വൈദ്യർ എന്നിവർ പ്രസംഗിച്ചു.