മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും തുടർച്ചയായി 3ആം തവണയാണ് ഒന്നിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷും, ബിബിനും ചേർന്നാണ്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് ആണ് ചിത്രം നിർമിക്കുന്നത്. മീന ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രം അടുത്ത വർഷം ജനുവരി 23ന് പ്രദർശനത്തിന് എത്തും. ഡിസംബറിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം മാമാങ്കം ഡിസംബറിൽ റിലീസ് ചെയ്യുന്നതിനാൽ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.