0 Comments

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യ്ക്ക് പു​തു​വ​ര്‍​ഷ​ത്തി​ല്‍ പു​തി​യൊ​രു ടെ​ന്നിസ് കോ​ര്‍​ട്ട് ഒ​രു​ങ്ങും. നാ​യ​ന്മാ​ര്‍​മൂ​ല​യ്ക്ക് സ​മീ​പ​ത്തെ മി​നി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കോ​ര്‍​ട്ട് നി​ര്‍​മി​ക്കു​ക. ഗെ​യി​ലി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് കോ​ര്‍​ട്ട് നി​ർ​മി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ന്‍ അ​റി​യി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ക​ണ്‍​വീ​ന​റു​മാ​യ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ക. ജി​ല്ലാ ടെ​ന്നിസ് അ​സോ​സി​യേ​ഷ​നാ​യി​രി​ക്കും സം​ര​ക്ഷ​ണ​ച്ചു​മ​ത​ല. നി​ര്‍​ധ​ന​രാ​യ കു​ട്ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കും.

15 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഒ​രു മ​ണി​ക്കൂ​ര്‍ വീ​തം ഇ​വി​ടെ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കും. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് മെ​മ്പ​ര്‍​ഷി​പ്പ് ഇ​ന​ത്തി​ല്‍ നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്കി​യാ​യി​രി​ക്കും ക​ളി​ക്ക​ള​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്‍​കു​ക.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!