പെരുമ്പാവൂർ: അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനിബസ് തടി ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. എംസി റോഡിൽ ഒക്കൽ കാരിക്കോടിനടുത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിലാണ് മിനി ബസ് ഇടിച്ചത്.
ബസിൽ ഉണ്ടായിരുന്ന 24 പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുപ്പൂർ സ്വദേശി പളനി സ്വാമിയുടെ മകൻ ധർമലിംഗം (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭൂപതിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം.
ബസിന് പുറകെ വന്ന മറ്റൊകാറും ബസിൽ ഇടിച്ചു. കാറിൽ ഉണ്ടായിരുന്നവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. അപകടത്തിൽ ബസിന്റെയും കാറിന്റെയും മുൻവശം പൂർണമായും തകർന്നു.