ബദിയടുക്ക: തകര്‍ന്നു തരിപ്പണമായ ബദിയടുക്ക മത്സ്യ മാര്‍ക്കറ്റ്-വളമല റോഡിലൂടെയുള്ള യാത്ര ദുരിതമയമായി.വര്‍ഷങ്ങളായി പഞ്ചായത്തിലെ ആറ്, 12 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡ് തകര്‍ന്നുകിടക്കുകയാണ്.
നേരത്തേ പഞ്ചായത്ത് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി നീക്കിവച്ചിരുന്ന അഞ്ച് ലക്ഷം രൂപ വക മാറ്റിയെന്നും ആരോപണമുണ്ട്. ഇപ്പോൾ അത്യാവശ്യഘട്ടങ്ങളില്‍ ഓട്ടോറിക്ഷകൾ പോലും ഇതുവഴി വരാന്‍ മടിക്കുകയാണ്.