കാസർഗോഡ്: സംസ്ഥാന വികസനനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചീഫ് മിനിസ്റ്റർ-സ്റ്റുഡന്റ്സ് ലീഡേഴ്സ് കോണ്‍ക്ലേവ് പരിപാടിയിൽ ജനുവരി ആറിന് മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട് ഫാറൂഖ് കോളജില്‍ വച്ച് വിദ്യാർഥി യൂണിയന് പ്രതിനിധികളുമായി ആശയവിനിമയം നടത്തും.
കണ്ണൂര്‍, കോഴിക്കോട്, കാര്‍ഷിക-വെറ്ററിനറി, മലയാളം, സംസ്കൃത, കേരള കലാമണ്ഡലം സര്‍വകലാശാലകളിലെ യൂണിയന് പ്രതിനിധികൾക്കും ഇവയുടെ കീഴില്‍ വരുന്ന സ്വാശ്രയ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളിലെയും യൂണിയന് ചെയര്മാന്, ജനറല്‍ സെക്രട്ടറി എന്നിവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം.
2020 ജനുവരി ഒന്നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. http://www.collegiateedu.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കണം.