ചെറുവത്തൂർ: കാരി-കൊയാമ്പ്രം നടപ്പാലം തകർന്നിട്ടു മാസങ്ങളായിട്ടും പുനർനിർമാണത്തിനായി നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. കാരിയിൽ പ്രദേശത്തെ വിദ്യാർഥികൾ കാടങ്കോട് ഗവ. ഫിഷറീസ് സ്കൂളിൽ എത്തിച്ചേരാൻ ഏറെ ആശ്രയിച്ചിരുന്നത് ഈ പാലത്തെയായിരുന്നു.
ഇപ്പോൾ ഇവർ കിലോമീറ്ററുകളോളം ചുറ്റിനടന്നാണ് സ്കൂളിലെത്തുന്നത്. നേരത്തേ പാലത്തിന് കേടുപാട് സംഭവിച്ചപ്പോൾ നാമമാത്രമായ തുക അനുവദിച്ചു താത്കാലിക അറ്റകുറ്റപ്പണി നടത്തിയിരുന്നു. പഞ്ചായത്ത് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതുകൊണ്ടാണ് ഉറപ്പോടെ പാലം പുനർനിർമിക്കാൻ കഴിയാത്തതെന്നാണ് നാട്ടുകാരുടെ പരാതി.