തളിപ്പറമ്പ്: ചീക്കാട് വനത്തില്‍ വ്യാജമദ്യവേട്ട. 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി. മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്നാണ് ക്രിസ്മസ്-ന്യൂ ഇയര്‍ സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് ആലക്കോട് റെയ്ഞ്ച് പരിധിയിലെ ചീക്കാട് വനാതിര്‍ത്തിയിൽ റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ ചീക്കാട് നമ്പ്യാര്‍ മല ഭാഗത്ത് റിസര്‍വ് വനത്തില്‍ കാടുപിടിച്ച തോട്ടുചാലില്‍ പ്രവര്‍ത്തിച്ച വന്‍ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിക്കുകയും അവിടെ ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം വാറ്റാനായി പ്ലാസ്റ്റിക് ബാരലില്‍ സൂക്ഷിച്ചുവച്ച ഉദ്ദേശം 200 ലിറ്ററോളം വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുക്കുകയും ചെയ്തു.