കണ്ണൂർ: മട്ടന്നൂർ നഗരസഭയും കുടുംബശ്രീയും ചേർന്ന് ‘മട്ടന്നൂർ നഗരസഭ കുടുംബശ്രീ മേള’ ജനുവരി നാല് മുതൽ ഏഴ് വരെ മട്ടന്നൂരിൽ നടക്കും. നാലിന് രാവിലെ പത്തിന് മട്ടന്നൂർ ബസ് സ്റ്റാൻഡിന് സമീപം മന്ത്രി ഇ.പി. ജയരാജൻ മേള ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥാപനങ്ങളെ പങ്കെടുപ്പി ച്ച് കൊണ്ട് ജോബ് ഫെസ്റ്റും നടക്കും. ജോബ് ഫെസ്റ്റ് കിയാൽ എംഡി വി. തുളസീദാസ് ഐഎഎസ് ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ പ്രശസ്ത പാചക യൂണിറ്റുകൾ നാല് ദിവസവും ഫുഡ് ഫെസ്റ്റ് നടത്തും. വൈകുന്നേരം ഇശൽ സന്ധ്യ -മൂസക്കാനൈറ്റ്-മാപ്പിളഗാനമേളയും ഉണ്ടായിരിക്കും. അഞ്ചിന് വയോജനസംഗമം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.