കോഴിക്കോട്: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടന തകര്‍ക്കുന്ന സര്‍ക്കാറിന് കുട പിടിക്കുകയാണെന്ന് ജിഗ്നേഷ് മേവാനി എംഎല്‍എ. ഗവര്‍ണര്‍ ബിജെപിയുടെ വക്താവായി മാറുകയാണെന്നും ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുന്ന ഗവര്‍ണ്ണറുടെ നടപടി ശരിയായില്ല. ഭരണഘടനാ പദവിയിലിരിക്കുമ്പോള്‍ ഉപയോഗിച്ച വാക്കുകള്‍ ഒരാള്‍ക്കെതിരെയും പ്രയോഗിക്കാന്‍ പാടില്ലാത്തതാണെന്നും ജിഗ്നേഷ് അഭിപ്രായപ്പെട്ടു. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്.
തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളത്. പരാതി ഉണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ പോകൂ എന്ന് സര്‍ക്കാര്‍ പറയുന്നത് അവിടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.