ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ലിറ്റിൽ വുമൺ. ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ലൂയിസ മേ അൽകോട്ട് എഴുതിയ 1868 ലെ നോവലിന്റെ എട്ടാമത്തെ ചലച്ചിത്രമാണിത്. ചിത്രത്തിൽ സാവീർസ് റോനൻ, എമ്മ വാട്സൺ, ഫ്ലോറൻസ് പഗ്, എലിസ സ്കാൻലെൻ, ലോറ ഡെർൻ, തിമോത്തി ചാലമെറ്റ്, മെറിൽ സ്ട്രീപ്പ് എന്നിവർ അഭിനയിക്കുന്നു.ഗെർവിഗിന്റെ തിരക്കഥയിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനുശേഷം 1860 കളിലെ ന്യൂ ഇംഗ്ലണ്ടിലെ മാർച്ച് സഹോദരിമാരുടെ ജീവിതം ആണ് ചിത്രത്തിൽ പറയുന്നത്.ചിത്രം ഡിസംബർ 25ന് പ്രദർശനത്തിന്എത്തി.