കൊണ്ടോട്ടി:പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കുന്നതിനെതിരേ ‘ഒന്നാണ് നമ്മൾ’ എന്ന പേരിൽ ടി.വി.ഇബ്രാഹിം എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ രണ്ടിനു കരിപ്പൂർ വിമാനത്താവള കവാടത്തിൽ 12 മണിക്കൂർ ഉപവാസ സമരം നടത്തുമെന്നു പ്രതിനിധികൾ അറിയിച്ചു.
രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ നടക്കുന്ന ഉപവാസം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ആര്യാടൻ മുഹമ്മദ്, ടി.കെ.ഹംസ, ഇ.എൻ മോഹൻദാസ്, ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, വിദ്യാർഥി, യുവജന, വനിതാ കൂട്ടായ്മകൾ, കലാ, കായിക, സാംസ്കാരിക പ്രവർത്തകർ, മതസംഘടന നേതാക്കൾ, വ്യാപാരികൾ, പൊതുജനങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.