കോഴിക്കോട്: നല്ല അനുഭവങ്ങളാണ് പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍ സഹായകരമാകുകയെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. എസ്.കെ. പൊറ്റക്കാട്ട് സാഹിത്യ അവാര്‍ഡ് ജോണ്‍ അഗസ്റ്റിന്, മജീദ് മൂത്തേടത്ത് എന്നിവര്‍ക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
മിസോറാമിന്റെ തെരുവുകളില്‍ ഏത് രാത്രിയും സ്ത്രീ സാന്നിധ്യമുണ്ടാവും. എന്നാലിന്നുവരെ സ്ത്രീകള്‍ക്കെതിരേ ഒരു കുറ്റകൃത്യവും ഉണ്ടായിട്ടില്ല. ടാര്‍ ചെയ്ത ഒരുറോഡുപോലുമില്ലാത്ത സ്ഥലങ്ങള്‍ അവിടെയുണ്ട്. എങ്കിലും സ്നേഹത്തിന്റെ വെട്ടങ്ങള്‍ പലയിടത്തുനിന്നും നേരിട്ടനുഭവിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.