നിലമ്പൂർ: നിലമ്പൂർ മേഖലയിലെ പട്ടികവർഗ വിഭാഗത്തിന്റെ ആരോഗ്യ പരിചരണത്തിനായുള്ള ട്രൈബൽ മൊബൈൽ സേവനം ചാലിയാർ പഞ്ചായത്തിലും ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന. എളന്പിലാക്കോട് പിഎസച്ച്സി ഉപകേന്ദ്രത്തിന്റെ കംപ്യൂട്ടറൈസേഷൻ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
രണ്ടു മാസമായി ചാലിയാർ പഞ്ചായത്തിലെ ട്രൈബൽ കോളനികളിൽ ട്രൈബൽ മൊബൈൽ ഡിസ്പെൻസറി യൂണിറ്റിന്റെ സേവനം ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മറുപടി.
അഞ്ച് ട്രൈബൽ മൊബെൽ ഡിസ്പെൻസറി യൂണിറ്റുകളാണ് ജില്ലയിലുള്ളത്. 43 പഞ്ചായത്തുകളിലാണ് ഇവരുടെ സേവനം ലഭിക്കുക. സർക്കാർ ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളും യഥാർഥ്യമായതുകൊണ്ടാണ് രോഗികളുടെ വരവ് കൂടാൻ കാരണം.
തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മരുന്നുകളുടെ കുറവ് പരിഹരിച്ചു വരുന്നു. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം എല്ലാ കാര്യത്തിലും മാതൃകയാണെന്നും ഡിഎംഒ പറഞ്ഞു.