ഇരിങ്ങാലക്കുട: കാൻസർ പ്രതിരോധവും അതിജീവനവും സാധ്യമാണെന്നും അതിനുള്ള ആത്മവിശ്വാസമാണ് ഉണ്ടാകേണ്ടത് എന്നും വിഖ്യാത കാൻസർ ചികിത്സാ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ.
വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന “വി കാൻ” പദ്ധതി ഉദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുട നഗരസഭ മണ്ഡല അതിർത്തിയിലുള്ള വിവിധ പഞ്ചായത്തുകളിൽനിന്നും നഗരസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 കാൻസർ രോഗികൾക്കു ചികിത്സാ സഹായം വിതരണം ചെയ്തു. തുടർന്ന് ഡോ. വി.പി. ഗംഗാധരന്റെ ചികിത്സാ അനുഭവങ്ങളെ ആസ്പദമാക്കി തൃശൂർ രംഗചേതന അണിയിച്ചൊരുക്കിയ “കാവലാൾ’ നാടകം അരങ്ങേറി.