0 Comments

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി​യ എ​ന്‍​സി​പി എം​എ​ല്‍​എ രാ​ജി തീരുമാനം പി​ൻ​വ​ലി​ച്ചു. ബീ​ഡ് ജി​ല്ല​യി​ലെ മ​ജ​ൽ​ഗാ​വ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ പ്ര​കാ​ശ് സോ​ള​ങ്കി​യാ​ണ് രാ​ജി​തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത്.

എ​ൻ​സി​പി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് സോ​ള​ങ്കി രാ​ജി തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജ​യ​ന്ത് പാ​ട്ടീ​ൽ, ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ, മു​തി​ർ​ന്ന നേ​താ​വ് ദ​ന​ഞ്ജ​യ് മു​ണ്ടെ എ​ന്നി​വ​ർ സോ​ള​ങ്കി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് യോ​ഗ്യ​ത​യി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് രാ​ജി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​യി​രു​ന്നു സോ​ള​ങ്കി തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച രാ​ജി സ​മ​ര്‍​പ്പി​ക്കു​മെ​ന്നും തു​ട​ര്‍​ന്ന് രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്ന് മാ​റി​നി​ല്‍​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *