ബന്ദ്ര: ജോലി വാഗ്ദാനം നൽകി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചു. 60 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബന്ദ്രയിലാണ് ഞെട്ടിക്കുന്ന സംഭവം. 25 വയസുകാരിയാണ് പീഡനത്തിന് ഇരയായത്.
അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതരോട് യുവതി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗിക്കുകയാണെന്ന് പോലീസ് അറിയിച്ചു.