0 Comments

‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിനുശേഷം പ്രജേഷ് സെനും ജയസൂര്യയും ഒന്നിക്കുന്ന ചലച്ചിത്രമാണ് “വെള്ളം”. ചിത്രത്തിൽ നായികയായി സംയുകത മേനോൻ ആണ് എത്തുന്നത്. തീവണ്ടി, ലില്ല, കൽക്കി, എടക്കാട് ബറ്റാലിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സംയുക്ത നായികയായി എത്തുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.

നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കി മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയാണ് പ്രജേഷ് സെന്‍.സിദ്ദിഖ് , ദിലീഷ് പോത്തൻ , സന്തോഷ് കീഴാറ്റൂർ , അലൻസിയർ ലേ ലോപ്പസ് , നിർമ്മൽ പാലാഴി , സീനു സൈനുദീൻ , ബാബു അന്നൂർ , വിജിലേഷ് , ഇടവേള ബാബു ,സ്നേഹാ പലേരി , പ്രിയങ്ക ശ്രീലക്ഷമി എന്നിവരടോപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മധു പി. നായർ , ജോൺ കുടിയാന്മല , ബിജു തോരനാടൽ , ജോസുക്കുട്ടി ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *