0 Comments

പെ​രി​ന്ത​ൽ​മ​ണ്ണ: ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ ഗ്രാ​മീ​ണ വി​ക​സ​ന മ​ന്ത്രാ​ല​യ​വും സം​സ്ഥാ​ന സ​ർ​ക്കാ​രും കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പാ​ക്കു​ന്ന ദീ​ൻ ദ​യാ​ൽ ഉ​പ​ധ്യാ​യ ഗ്രാ​മീ​ണ്‍ കൗ​ശ​ല്യ യോ​ജ​ന (ഡി​ഡി​യു- ജി​കെ​വൈ)​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി മൂ​ന്നി​നു രാ​വി​ലെ 10.30നു ​അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ മൊ​ബി​ലൈ​സേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും വ്യ​ക്തി​ത്വ വി​ക​സ​ന​വും ല​ഭ്യ​മാ​ക്കും. മാ​സ വേ​ത​നം ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ൽ ജോ​ലി​ക​ൾ ക​ര​സ്ഥ​മാ​ക്കു​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ മു​ഖ്യ​ആ​ക​ർ​ഷ​ണം.

കു​ടും​ബ​ശ്രീ ന​ട​ത്തു​ന്ന മൊ​ബി​ലൈ​സേ​ഷ​ൻ ക്യാ​മ്പി​ൽ സി​ഡി​എ​സി​ലെ നൈ​പു​ണ്യ ര​ജി​സ്റ്റ​ർ, കു​ടും​ബ​ശ്രീ സം​ഘ​ട​നാ സം​വി​ധാ​നം, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. പ്രാ​യ​പ​രി​ധി 18 നും 35 ​നും ഇ​ട​യി​ൽ. അ​ധി​കൃ​ത​ർ ക്യാ​മ്പി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു അ​റി​യി​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *