0 Comments

പ​യ്യ​ന്നൂ​ര്‍: കാ​ല്‍​പ്പ​ന്ത് ക​ളി​യി​ലെ താ​ര​ങ്ങ​ള്‍​ക്ക് ഒ​ത്തു​ചേ​ര​ല്‍ വേ​ദി​യൊ​രു​ക്കി സെ​ലി​ബ്രി​റ്റി ഫു​ട്‌​ബോ​ള്‍ മ​ത്സ​രം അ​ഞ്ചി​ന് പ​യ്യ​ന്നൂ​രി​ല്‍. പ​യ്യ​ന്നൂ​ര്‍ ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​ലി​ബ്രി​റ്റി ഫു​ട്ബോ​ള്‍ നൈ​റ്റി​ലാ​ണു ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ളി​ന്‍റെ ഇ​തി​ഹാ​സ താ​ര​ങ്ങ​ളും സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ളും ബൂ​ട്ട​ണി​യു​ന്ന​ത്.

മ​ങ്ങി​പ്പോ​യ പ​യ്യ​ന്നൂ​രി​ന്‍റെ കാ​ല്‍​പ്പ​ന്തു​ക​ളി​യു​ടെ പ്ര​ഭാ​വം തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ​യ്യ​ന്നൂ​ര്‍ ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി സെ​ലി​ബ്രി​റ്റി ഫു​ട്ബോ​ള്‍ നൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​ര്‍ ബോ​യ്സ് ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ അ​ഞ്ചി​നു വൈ​കു​ന്നേ​രം ആ​റി​നാ​ണ് മ​ത്സ​ര​ത്തി​ന് തു​ട​ക്കം. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യി​രു​ന്ന ഐ.​എം. വി​ജ​യ​നും ജോ​പോ​ള്‍ അ​ഞ്ചേ​രി​യും ന​യി​ക്കു​ന്ന ടീ​മു​ക​ള്‍ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *