0 Comments

കാ​സ​ര്‍​ഗോ​ഡ്: മ​ധൂ​ര്‍ ഉ​ളി​യ​ത്ത​ടു​ക്ക​യി​ല്‍ ഹോ​ട്ട​ലി​നു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട ടൂ​റി​സ്റ്റ് ബ​സ് നി​ര​ങ്ങി​നീ​ങ്ങി കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു. ബ​സി​ന​ക​ത്തും തൊ​ട്ട​ടു​ത്തും ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

ഡ്രൈ​വ​ര്‍ ഹോ​ട്ട​ലി​നു മു​ന്നി​ല്‍ ബ​സ് നി​ര്‍​ത്തി ചാ​യ കു​ടി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. ബ​സി​ന്‍റെ എ​ൻ​ജി​ന്‍ ഓ​ഫ് ചെ​യ്തി​രു​ന്നെ​ങ്കി​ലും നി​ര്‍​ത്തി​യ​ത് ഇ​റ​ക്ക​മു​ള്ള സ്ഥ​ല​ത്താ​യ​തി​നാ​ല്‍ ലോ​ക്ക് ചെ​യ്യാ​തെ വ​ച്ച ബ​സ് നി​ര​ങ്ങി​നീ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. തൃ​ശൂ​ര്‍ ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ടൂ​റി​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!