0 Comments

മുംബൈ: മദ്യവ്യവസായി വിജയ്മല്ല്യയുടെ പേരിലുള്ള കിട്ടാക്കടങ്ങളെല്ലാം കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടാന്‍ മുംബൈ പ്രത്യേക കോടതി ബാങ്കുകള്‍ക്ക് അനുമതി നല്‍കി. മല്യക്ക് വായ്പ നല്‍കിയ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ക്കാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ആകെ 11000 കോടി രൂപയാണ് മല്ല്യ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്തത്.

വിധി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളില്‍ മല്യക്ക് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്നും കോടതി അറിയിച്ചു. പിടിച്ചെടുത്ത ആസ്തികളിൽ പ്രധാനമായും ഓഹരി പോലുള്ള സാമ്പത്തിക സെക്യൂരിറ്റികളാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടുന്നതിനോട് കോടതിയില്‍ എതിര്‍പ്പില്ലെന്നറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സ്റ്റേറ്റ് ബാങ്കുമായി ബന്ധപ്പെട്ട് എല്ലാ ബാങ്കുകളും സ്വത്തുക്കള്‍ വിറ്റുമുതല്‍ക്കൂട്ടാന്‍ തയ്യാറായിരുന്നു.

ബാങ്കുകള്‍ക്ക് നിലവില്‍ കിട്ടേണ്ടത് 6200 കോടി രൂപയാണ്. എന്നാല്‍ പ്രതിയായ വ്യക്തി കേസ്സില്‍ ജയിച്ചാല്‍ ബാങ്കുകള്‍ വിറ്റ് മുതല്‍ക്കൂട്ടുന്ന തുക കോടതിയില്‍ കെട്ടിവക്കണമെന്ന നിര്‍ദ്ദേശം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി അഞ്ചിന് പ്രത്യേക പി‌.എം‌.എൽ.‌എ കോടതി മല്യയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. 2016 മാർച്ചിൽ രാജ്യംവിട്ട മല്യ ബ്രിട്ടനിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!