0 Comments

കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ജോളിയുടെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തിയ റോയ് തോമസ് കൊലക്കേസിലാണ് ആദ്യ കുറ്റപത്രം. റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് 8000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് ഉള്ളത്. റോയ് തോമസിന്‍റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. 246 സാക്ഷികളാണുള്ളത്. കേസിൽ മാപ്പ് സാക്ഷികളില്ല.

കൊലപാതകം,ഗൂഢാലോചന,വ്യാജ രേഖ ചമയ്ക്കൽ,തെളിവ് നശിപ്പിക്കുക,വിഷം കൈയ്യിൽ വെയ്ക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ മുഴുവന്‍ തെളിവുകളും ശേഖിരിച്ചിട്ടുണ്ടെന്നും പൂര്‍ണ്ണ സംതൃപ്തിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!