0 Comments

ലേഡീസ് ആന്റ് ജെന്റിൽമാന് ശേഷം സിദ്ദിഖ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണ്. ലാലേട്ടനോടൊപ്പം ബോളിവുഡ് താരം സൽമാൻഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഏറെ നാളുകൾക്ക് ശേഷമാണ് മോഹൻലാൽ- സിദ്ദിഖ് കൂട്ടക്കെട്ട് ഒന്നിക്കുന്നത്.ജിത്തു ദാമോദര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. എസ് ടാകീസിന്റെ ബാനറില്‍ ഷാജി, മനു, ജെന്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *