0 Comments

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭജന്‍ ഗായകനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഷംലിയിലെ പഞ്ചാബി കോളനിയിലാണ് ഗായകന്‍ അജയ്പഥക് ,ഭാര്യസ്‌നേഹ,മകള്‍ വസുന്ധര എന്നിവരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. അജയ് പഥക്കിന്റെ പത്ത് വയസ്സുള്ള മകനെ കാണാതായിട്ടുണ്ട്.

കുടുബാംഗങ്ങളെ കൊലപ്പെടുത്തി അജ്ഞാതർ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. മൂർച്ചയുള്ള ആയുധം ഉപയോ​ഗിച്ച് കഴുത്തിൽ മുറിവേൽപിച്ചാണ് കൊല നടത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പത്തു വയസ്സുകാരനായ മകൻ ഭ​ഗവതിനെ കാൺമാനില്ലെന്ന് അയൽക്കാരാണ് പൊലീസിനോട് പറഞ്ഞത്.

വീട്ടിലെ സിസിടിവി ക്യാമറകള്‍ അക്രമികള്‍ തകർത്തിരിക്കുകയാണ്. കൊലപാതകത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്താണെന്നും കൊലപാതകികള്‍ ആരെല്ലാമാണെന്നും അന്വേഷിച്ചു വരുന്നതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!