0 Comments

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ പ്രതിപ്പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ കോടതി ജനുവരി നാലിന് വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. നിലവിലുള്ള കുറ്റപത്രത്തിൽ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് ദിലീപിന്‍റെ വാദം.

എന്നാൽ ദിലീപിന് വിടുതൽ നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്നും വിചാരണയ്ക്ക് മതിയായ തെളിവുകൾ കുറ്റപത്രത്തിൽ ദിലീപിനെതിരേയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.കുറ്റവിമുക്തനാക്കാൻ താൻ സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ പുറത്തുപോകരുതെന്ന് ദിലീപ് കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കേയാണ് പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലെത്തിയത്.
ദിലീപ് സമർപ്പിച്ച ഹർജിയിൽ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുള്ളതിനാൽ അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!