പ്യോംഗ്യാംഗ്: പുതിയ ആയുധം ഉടനെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. ആണവ, ദീർഘദൂര മിസൈൽ പരീക്ഷണങ്ങളിൽ സ്വയം ഏർപ്പെടുത്തിയ മൊറട്ടോറിയം തുടരാൻ യാതൊരു കാരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയൻ ദേശീയ മാധ്യമമായ കെസിഎൻ ആണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.
ഉത്തരകൊറിയയുടെ ചർച്ചകളോട് യുഎസ് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ആണവ പദ്ധതികളുമായി മുന്നോട്ട് പോകുന്നതെന്നും കിം ജോംഗ് ഉൻ കൂട്ടിച്ചേർത്തു.