കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 23 ലക്ഷം രൂപ വിലവരുന്ന 567 ഗ്രാം തങ്ക ബിസ്കറ്റുകൾ പിടികൂടി. ദുബായിൽനിന്നും ഫ്ലൈ ദുബായ് വിമാനത്തിൽ വന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നുമാണ് തങ്കം പിടിച്ചത്.
ഇയാൾ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ കവറിൽ ഒളിപ്പിച്ച് പത്ത് തങ്ക ബിസ്ക്കറ്റുകളാണ് കൊണ്ടുവന്നത്. എയർ കസ്റ്റംസ് പരിശോധനയിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു.